PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

Monday 11 January 2016

Food Fest






സ്കൂള്‍ തല WINGS, MAP MATHS ഫെസ്റ്റ്

                      കേരള സര്‍വ്വ ശിക്ഷാ അഭിയാന്‍ സ്കളുകളില്‍ നടത്തുന്ന WINGS, MAP MATHS ന്‍റെ സ്കൂള്‍ തല ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. നിഷാന്ത് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്ന. അലോഷ്യസ് ജോര്‍ജ്ജ് മാസ്റ്റര്‍ സ്വാഗതവും സാലിക്കുട്ടി ടീച്ചര്‍ നന്ദിയും പറഞ്ഞു.5,6,7 ക്ലാസ്സുകളിലെ കുട്ടികളെ 9 ഗ്രൂപ്പായി തിരിച്ചു കൊണ്ടാ​ണ് മത്സരം സംഘടിപ്പിച്ചത്.
സയന്‍സ് സര്‍ക്കിളില്‍  മലനീകരണത്തെക്കുറിച്ച് സെമിനാര്‍,  സയന്‍സ് കോര്‍ണറില്‍ ലഘുപരീക്ഷണങ്ങള്‍ ,ഫുഡ് ഫെസ്റ്റ് , എ.പി.ജെ. അബ്ദുള്‍ കലാം പ്രദര്‍ശനം, ഗണിത സ്കിറ്റ് എന്നിവ നടത്തി.

                                               ഓര്‍ഗാനിക് ഫുഡ് ഫെസ്റ്റ് വളരെ നല്ല ഒരു അനുഭവമായി. വളരെ വ്യത്യസ്ഥമായ വിഭവങ്ങള്‍ കുട്ടികള്‍ കൊണ്ടു വന്നു. അധ്യാപകരെ പോലും അതിശയിപ്പിച്ചുകൊണ്ട് 50 ല്‍ലേറെ വിഭവങ്ങള്‍ കുട്ടികള്‍‌ അവതരിപ്പിച്ചു. പപ്പായ വിളയിച്ചത്, പാവയ്ക്ക ഉണക്കി പ്പൊടിച്ചത്, മുരിങ്ങപൂവ് തോരന്‍, കരിക്ക് ജ്യൂസ്,സ്പെഷ്യല്‍ മുട്ട ബുള്‍സൈ ,പാവയ്ക്ക ജാം എന്നിവ എല്ലാവര്‍ക്കും നവ്യാനുഭവമായി.