PTA GENERAL BODY

PTA COMMITTEE AT 3M ON 12-12-2019

ACTIVITIES

എല്ല ദിവസവും 9 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. 9 മണി മുതലൽ 9.20 വരെ വ്യായാമം കുട്ടികളിൽ  സ്ക്കൂള് മുറ്റത്ത് ലൈനായി നിന്ന് ഒരാള് കാട്ടി കൊടുക്കുന്നു വ്യായാമങ്ങള് മറ്റുളളകുട്ടികളും ചെയ്യുന്നു.
9.30 മുതൽ കുട്ടികളുടെ സെൽഫ് സ്റ്റഡി ആരംഭിക്കും ഓരോ ദിവസം ഇടവിട്ട്
Spoken English,Spoken Hindi  അതുപോലെ ഗണിതത്തിലെ ചതുഷ്ക്രിയകൾ പരിശീലിക്കുന്നു.
   
             പ്രവർത്തന രീതി - നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികളും Spoken English, Hindi  പ0നത്തിനായി ഒരോ പുസ്തകം വാങ്ങിച്ചു.ഇതിൽ  450 ഒളം ചോദ്യോത്തരങ്ങളാണ് ഉളളത്.ഏതെങ്കിലും ഒരു കുട്ടി അതാത് ക്ലാസിൽ മുന്നോട്ട് വന്ന് ചോദ്യവും ഉത്തരവും വായിച്ചു കൊടുക്കും മറ്റുളളവർ അത് ഏറ്റു വായിക്കും അതുപോലെ  പരസ്പരം ഈ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.

ചതുഷ്ക്രിയ പരിശീലനം

                         
                           ഇവിടെയും കുട്ടികൾ തന്നെയാണ് പ്രവർത്തനം നടത്തുന്നത്.ഒരു കുട്ടി ബോർഡിൽ സംഖ്യകൾ എഴുതുന്നു.അത് ഹരണം-ഗുണനം-വ്യവകലനം-സങ്കലനം എന്നിവ മാറി മാറി ചെയ്യും ഇംഗ്ലീഷിലാണ് ഇത് പരിശീലനം നടത്തുന്നത്. 
                    പ്രവ൪ത്തന രീതി - ഉദാഹരണത്തിന് 460/10 ഇങ്ങനെയാണങ്കി   Fourty six divided tenഎന്ന് കുട്ടി ചോദിക്കുമ്പോൾ  മറ്റുളള കുട്ടിക  കൗണ്ട് ചെയ്ത് ഉത്തരം പറയുന്നു.ആ ഉത്തരം കുട്ടി ബോ൪ഡി  എഴുതുന്നു ക്രിയ ബോ൪ഡിചെയ്ത് കഴിഞ്ഞാ അത് മായ്ക്കുന്നു .ശേഷം അതേ ചോദ്യം നോട്ട് ബുക്കിഎഴുതി വ്യക്തിഗതമായി ചെയ്തു നോക്കുന്നു.    ഈ രീതിയില് എല്ലാ ക്രിയകളും ചെയ്യുന്നു.5,6,7 ക്ലാസുകളില്    ഈ പ്രവ൪ത്തനങ്ങൾ നടക്കുമ്പോൾ
2.3,4     ക്ലാസിലെ കുട്ടികൾ  നാലാം ക്ലാസിൽ ഒരുമി്ച്ച് ഇരിക്കുന്നു .മുതി൪ന്ന ക്ലാസിലെ കുട്ടികൾ രണ്ടു പേ൪ മാറി മാറി മുകളിൽ സുചിപ്പിച്ച Spoken English, Hindi  എന്നിവ കുട്ടികൾക്ക് വായിച്ചു കൊടുക്കുകയും പരസ്പരം പറയിക്കുകയും ചെയ്യുന്നു.
              ഒന്നാം തരത്തിൽ  ഈ  പ്രവ൪ത്തനങ്ങളല്ല നടക്കുന്നത് ഒന്നാം തരത്തിലെ കുട്ടികൾക്ക് പഠന നിലവാരം പുല൪ത്തുന്ന മുതി൪ന്ന ക്ലാസിലെ കുട്ടികൾ തലേ ദിവസം അദ്ധ്യാപക൯ പഠിപ്പിച്ച അക്ഷരങ്ങളും വാക്കുകളും വായിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്യുന്നു.
          ഇതാണ്  കുട്ടികളുടെ സെൽഫ് സ്റ്റഡിയിൽ നടക്കുന്നത്.    

No comments:

Post a Comment